Some businesses

Adithya Banger

Pinterest LinkedIn Tumblr

ഇത് ആദിത്യ ബാംഗർ രാജസ്ഥാൻ സ്വദേശി, വെറും 17 വയസ് മാത്രമുള്ള പയ്യനാണ്, അതിലുപരി ഒരു നല്ല കാര്യം ചെയ്യുന്ന സംരംഭകൻ ആണ്.

ഇദ്ദേഹം ചെയ്യുന്നത് പ്ലാസ്റ്റിക് മാലിന്യം ഉപയോഗിച്ച് തുണിത്തരങ്ങൾ നിർമ്മിക്കുക എന്നതാണ്. ഏതൊരു വ്യവസായത്തിനും raw materials ആവശ്യമാണ്. ഇത്രയും raw materials വെറുതെ കിട്ടുന്ന വേറെ വ്യവസായം വല്ലതും ഉണ്ടോന്ന് സംശയമാണ്.

എന്റെ വീട്ടിൽ പഞ്ചായത്തിൽ നിന്ന് പ്ലാസ്റ്റിക് സംഭരിക്കാൻ വരുന്നവർക്ക് അങ്ങോട്ട് കാശ് കൊടുത്താണ് ഒഴിവാക്കുന്നത്. പറയാൻ കാര്യം മുകളിൽ പറഞ്ഞ ഇദ്ദേഹം ഒരു കിലോ പ്ലാസ്റ്റിക് മാലിന്യം ഏതാണ്ട് 40 രൂപ അങ്ങോട്ട് നൽകിയാണ് വാങ്ങുന്നത്.

എന്നിട്ടും ലാഭമാണ്. 2021 ജനുവരിയിൽ പ്രവർത്തനം ആരംഭിച്ചത് മുതൽ ദിവസവും 10 ടൺ മാലിന്യം ഈ രീതിയിൽ recycle ചെയ്യപ്പെടുന്നുണ്ട്.

നമ്മൾ കാശ് കൊടുത്ത് ഒഴിവാക്കുന്നത് അവൻ കാശ് കൊടുത്ത് വാങ്ങുന്നു. പിന്നെ ഈ വേസ്റ്റ് recyling ഭാവിയിലേക്ക് ഏറ്റവും ആവശ്യം വരുന്ന ഒന്നാണെന്നു എനിക്ക് തോന്നുന്നു.

ഇങ്ങനെ ഒന്ന് തുടങ്ങാൻ public support തന്നെ ഒരുപാട് കിട്ടിയേക്കും, കമ്പനികളുടെ CSR ഫണ്ടിൽ നിന്നൊക്കെ ഇൻവെസ്റ്റ്മെന്റ് കിട്ടിയേക്കാം. അറിയില്ല അന്വേഷിക്കണം.

ഇനി മറ്റൊരു കാര്യം പറയട്ടെ…

പയ്യന് ഈ ആശയം കിട്ടിയത് ചൈനയിൽ യാത്ര പോയപ്പോൾ ആണ്. ആശയങ്ങൾ തിരയുന്നവരോട്, ഒരിക്കലും വീടിന്റെ ഉള്ളിൽ ഇരുന്ന് മനസിന് സ്‌ട്രെയിൻ കൊടുക്കരുത്.

യാത്രകൾ ചെയ്യുക, അത് നമ്മുടെ ബുദ്ധിക്കും യുക്തിക്കും അപ്പുറം അനുഭവം തരുന്ന എന്തോ ഒന്നാണ്.

നമ്മൾ എല്ലാവരും ജാതിമത ഭേദമന്യേ തീർത്ഥാടനം ചെയ്യാറുണ്ടല്ലോ, ദൂരെ ഉള്ള അത്തരം സ്ഥലങ്ങൾ സന്ദർശിച്ചു കഴിയുമ്പോൾ മനസിന്‌ എന്തെന്നില്ലാത്ത സുഖം കിട്ടും.

അതിൽ ആ യാത്ര നല്ല ഒരു പങ്കു വഹിക്കുന്നില്ലേ. ഉണ്ടെന്നാണ് എന്റെ കണ്ടെത്തൽ.

എന്നാൽ അടുത്തുള്ള സ്ഥലത്താണ് പോകുന്നതെങ്കിൽ കുറച്ചു വ്യത്യാസം ഇല്ലേ, അത് ആ യാത്രയുടെ കുറവ് കൊണ്ടല്ലേ? എന്റെ ഒരു തോന്നലാണ്.. തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക.

അപ്പോൾ പറഞ്ഞു വന്നത് യാത്രകളാണ് ആശയങ്ങൾ കണ്ടെത്താൻ ഉള്ള ഏറ്റവും നല്ല വഴി. വെറുതെ എവിടെയെങ്കിലും പോയിട്ട് കാര്യമില്ല മനസറിഞ്ഞു ലയിച്ചു പോകണം.

ഈ പോസ്റ്റ്‌ ഇടാനുണ്ടായ സാഹചര്യം

രാവിലെ ഇൻസ്റ്റാഗ്രാമിൽ കയറിയപ്പോൾ കാണുന്ന കാഴ്ചയാണ്. കോട്ടയം ജില്ലയിലെ മണിമലയാർ… കുറച്ചു ദിവസം ആയിട്ട് മഴ ആണല്ലോ.. വെള്ളം ഒന്ന് പൊങ്ങിയാൽ ഇതാണ് സ്ഥിരം കാഴ്ച.. എല്ലായിടത്തും ഇങ്ങനെ ഒക്കെ തന്നെ ആയിരിക്കും എന്ന് കരുതുന്നു.

“I’m just a technology enthusiast with a passion of making things out of my imagination which tends to make day-to-day life easier.”

Comments are closed.