വീടിന് ഒരു കിലോമീറ്റർ അപ്പുറം കടപ്പുറമാണ്, എന്നാലും അടുത്തുള്ള കടയിൽ നിന്ന് പഴകിയ മീൻ ആണെന്ന് അറിഞ്ഞുകൊണ്ട് തന്നെ വാങ്ങിക്കുന്ന അവസ്ഥ..
മറ്റൊന്നും കൊണ്ടല്ല, ബാങ്കിലാണ് ജോലി, വൈകുന്നേരം എല്ലാം കഴിഞ്ഞു വീട്ടിൽ എത്തുമ്പോൾ മീൻ വാങ്ങാൻ കടയിൽ തന്നെ പോകണം, തൃശൂർ സ്വദേശിയായ സച്ചിൻ വാസുവിന്റെ ജീവിതം 2017 വരെ ഇങ്ങനെ ആയിരുന്നു..
എന്നാൽ 2017 ൽ കുറച്ചു ദിവസം ജോലിയിൽ നിന്ന് അവധി എടുത്തു എന്ന് മാത്രം ഭാര്യയോട് പറഞ്ഞിട്ട് ഒരു ടർപോളിനും പതിമൂവായിരം രൂപയും ആയിട്ട് ജീവിതത്തിൽ ആദ്യമായി ബിസിനസ് ചെയ്യാൻ അദ്ദേഹം ഇറങ്ങി.
കേടായ മത്സ്യം ക്ലീൻ ചെയ്തു കൊടുക്കുമ്പോഴും മേടിക്കാൻ ആളുകൾ ഉണ്ടെങ്കിൽ നല്ലത് കൊടുത്താൽ എന്തായാലും ആളുകൾ വരും എന്ന ഒറ്റ പ്രതീക്ഷയിൽ നിന്നാണ് ഈ സാഹസം മുഴുവൻ.
ഒരു മാസം മുൻപ് വരെ കോട്ടും സ്യുട്ടും ഒക്കെ ഇട്ട് കാറിൽ ജോലിക്ക് പൊയ്ക്കൊണ്ട് ഇരുന്നവൻ മാർകറ്റിൽ പോയി മീൻ എടുത്തു വിൽക്കാൻ നടക്കുന്നത് കണ്ടപ്പോൾ എല്ലാവരും ഞെട്ടി.
കുറേപേർക്ക് അനുകമ്പ തോന്നി, അവരായിരുന്നു ആദ്യത്തെ കസ്റ്റമർ. അതിൽ പിടിച്ചു പതിയെ മുകളിലേക്ക് കയറി, ഭാര്യയും ഒപ്പം കൂടി. രണ്ടുപേരും കൂടി മീൻ വെട്ടി ഒരുക്കും, സച്ചിൻ തന്നെ വീടുകളിൽ കൊണ്ടുപോയി കൊടുക്കും.
പുലർച്ചെ നാലുമണി മുതൽ രാത്രി പത്ത് മണി വരെ നീളുന്ന കഠിനമായ ജോലിക്കിടയിൽ പലപ്പോഴും മയക്കം കാരണം ചെറിയ അപകടങ്ങൾ വരെ പതിവായിരുന്നു.
കച്ചവടം കൂടിയപ്പോൾ മറ്റ് ജീവനക്കാരെ കൂടി കൂട്ടി, അവരുടെ എണ്ണവും പതിയെ കൂടി പ്രൈവറ്റ് ലിമിറ്റെഡ് കമ്പനിയായി. തൃശൂർ ജില്ലയിലെ ചാവക്കാട് ടർപോളിൻ കെട്ടിയ ഷെഡ്‌ഡിന്റെ സ്ഥാനത്ത് വലിയ ഒരു ഫാക്ടറിയാണ്.
ഈ വളർച്ച മാത്രമല്ല ഇദ്ദേഹത്തെ വ്യത്യസ്തനാക്കുന്നതു, അത് ഇദ്ദേഹം ഫ്രാഞ്ചൈസി നൽകുന്ന രീതിയിൽ കൂടിയാണ്. ആർക്കെങ്കിലും ഫ്രാഞ്ചൈസി വേണമെന്ന് തോന്നിയാൽ അവരോടു ഇദ്ദേഹം പറയുന്നത് നേരെ തന്റെ ഫാക്ടറി വന്നു കാണാനാണ്.
അവിടത്തെ പ്രവർത്തികൾ കണ്ട് ബോധിച്ചാൽ ഫ്രാഞ്ചൈസി എടുക്കാൻ വരുന്നവരൊന്നും നോ പറയില്ല എന്നാണ് ഇദ്ദേഹത്തിന്റെ അനുഭവം.
തീർന്നില്ല, ഫ്രാഞ്ചൈസി എന്ന് പറയുമ്പോൾ സാധാരണ ഒരു ബിൽഡിംഗ് ഉൾപ്പെടെ പല കാര്യങ്ങളും അവർ ചെയ്യേണ്ടതായിട്ടുണ്ട്, എന്നാൽ ഇദ്ദേഹത്തിന്റെ ഫ്രാഞ്ചൈസി എടുക്കുന്നവർക്ക് ബിൽഡിംഗ് വേണ്ട പരസ്യം വേണ്ട, ആകെ ചെയ്യേണ്ടത്, അവരുടെ പ്രദേശത്തേക്ക് വരുന്ന ഓർഡർ കൃത്യമായി ആളുകളുടെ വീട്ടിലേക്ക് എത്തിച്ചു കൊടുക്കുക അവരുടെ feedback എടുക്കുക എന്നത് മാത്രമാണ്.
അദ്ദേഹത്തോട് സംസാരിച്ചാൽ ഇനിയും രസകരമായ ഒരുപാട് കാര്യങ്ങൾ കേൾക്കാൻ കഴിയും. വെറുതെ തൃശൂർ വരെ പോയി ഇദ്ദേഹത്തെ കണ്ടാലും നമ്മൾക്കു വസൂലാകും, എന്തെങ്കിലും ഒക്കെ പഠിക്കാൻ കഴിയുമല്ലോ.
ഇന്ന് നൂറ് ജീവനക്കാരുള്ള ഇദ്ദേഹത്തിന്റെ അടുത്ത ലക്ഷ്യം 100 സംരംഭകരെ സൃഷ്ടിക്കുക, അതുവഴി 1000 പേർക്ക് തൊഴിൽ നൽകുക എന്നതാണ്.
സാധാരണ രീതികളിൽ നിന്നുമാറി അല്പം വ്യത്യസ്തമായി ചിന്തിക്കാൻ കഴിഞ്ഞതും അത് നടപ്പാക്കാൻ കഴിഞ്ഞതുമാണ് ഇദ്ദേഹത്തിന്റെ വിജയത്തിന്റെ രഹസ്യം.
ഇദ്ദേഹത്തെ കുറിച്ച് കൂടുതൽ അറിയുവാനും ഫ്രാഞ്ചൈസി എടുക്കുവാനും താല്പര്യം ഉള്ളവർക്ക് വേണ്ടി നമ്പർ +91 70123 87761
Comments are closed.